അടി കപ്യാരേ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത എ.ജെ. വര്‍ഗീസ് ഒരുക്കുന്ന അടി നാശം വെള്ളപ്പൊക്കം സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. സൂര്യഭാരതി ക്രിയേഷന്‍സിന്റെ ബാനറില്‍ മനോജ് കുമാര്‍ കെ.പിയാണ് ചിത്രം നിർമിക്കുന്നത്.
ഹൈറേഞ്ചില്‍ സ്ഥിതി ചെയ്യുന്ന ഇന്റര്‍നാഷണല്‍ സ്കൂളിന്റെ പശ്ചാത്തലത്തില്‍ മൂന്നു നാലു വിദ്യാര്‍ത്ഥികളിലൂടെ കഥ പറഞ്ഞു പോകുന്ന ചിത്രം ഒരു മുഴുനീള കോമഡി ചിത്രം കൂടിയായിരിക്കുമെന്നാണ് ടീസര്‍ വ്യക്തമാക്കുന്നത്.
10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡിസംബറില്‍ ആയിരുന്നു എ.ജെ. വര്‍ഗീസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ അടി കപ്യാരേ കൂട്ടമണി എന്ന സിനിമ പുറത്തിറങ്ങിയത്. അന്ന് സൂപ്പര്‍ ഹിറ്റായ ചിത്രത്തിന് ഇന്നും റിപീറ്റ് ഡിജിറ്റല്‍ ഓഡിയന്‍സ് ഉണ്ട്.